ഇടതുപക്ഷം മെസിയെപോലെ; ഡ്രിബ്ളിംഗിലൂടെ ഏതിരാളികളെ വട്ടം കറക്കി സ്കോര്‍ ചെയ്യുന്ന ലയണല്‍ മെസിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്‍റെ പ്രകടനമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ഡ്രിബ്ളിംഗിലൂടെ ഏതിരാളികളെ വട്ടം കറക്കി സ്കോര്‍ ചെയ്യുന്ന ലയണല്‍ മെസിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്‍റെ പ്രകടനമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂലിനെ തകര്‍ക്കാന്‍ സിപിഎം ബിജെപിയെ പിന്തുണയ്ക്കുന്നെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗുരുതര ആരോപണത്തെ തള്ളിയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.
ബിജെപിക്കും ആര്‍എസ്എസിനും സംസ്ഥാനത്ത് സ്വാധീനം നേടാന്‍ കഴിഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ്. ബിജെപിയെ സിപിഎം പ്രവര്‍ത്തകര്‍ സഹായിക്കുന്നു എന്ന നുണ പ്രചരിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലാണ് പോരാട്ടമെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരം നുണ പ്രചാരണമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. സ്വതന്ത്രമായി ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചാല്‍ ജനം സിപിഎമ്മിന് വോട്ടുചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
https://www.facebook.com/Malayalivartha