തലസ്ഥാനത്തെ ജനങ്ങള്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരാണെന്ന് ഷീല ദീക്ഷിത്

തലസ്ഥാനത്തെ ജനങ്ങള്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരാണെന്ന് ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത്. കേജരിവാള്‍ എന്താണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് സംസ്ഥാനത്തെ മുസ്ലീം വോട്ടുകള്‍ അവസാന നിമിഷം കോണ്ഗ്രസിനനുകൂലമായെന്നാണ്. എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് ഓരോ പൗരനും തീരുമാനിക്കുന്ന കാര്യമല്ലേ- ഷീല ദീക്ഷിത് ചോദിച്ചു.
https://www.facebook.com/Malayalivartha