അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനം; രണ്ടു പേര് കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ ഹെറാത്തിലാണ് സംഭവം. സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഹെറാത് പ്രവിശ്യാ ഗവര്‍ണര്‍ ഗിലാനി ഫര്‍ഹാദ് സ്ഫോടന വിവരം സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഇവിടങ്ങളില്‍ താലിബാന് ഭീകരരുടെ സാന്നിധ്യമുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha