ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് വെടിവയ്പുണ്ടായത്. മേഖല ഇപ്പോള്‍ സുരക്ഷാസേനയുടെ വലയത്തിലാണ്. സോപോറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോപോറിലും ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha