ഏഴാംഘട്ട വോട്ടെടുപ്പിന് തുടക്കമായി... ബീഹാര്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് തുടങ്ങിയത്

രാജ്യത്ത് 59 മണ്ഡലങ്ങളിലേക്കുള്ള ഏഴാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. ബീഹാര്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മല്‍സരിക്കുന്ന വാരണാസിയിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയ കേരളത്തിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് തുടങ്ങി.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ 166ാം നമ്പര്‍ ബൂത്തായ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂള്‍, ധര്‍മടം നിയോജക മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്‌കൂളിലെ 52,53 നമ്പര്‍ ബൂത്തുകള്‍, കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ &ിയുെ;48ാം നമ്പര്‍ ബൂത്തായ കൂളിയാട് ജി.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റീപോളിങ്
"
https://www.facebook.com/Malayalivartha