കോൺഗ്രസ് എംഎൽഎയുടെ വീടിനു സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ വീടിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗളൂരുവിലെ രാജരാജേശ്വര നഗറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
എംഎൽഎ മുനിരത്നയുടെ വീടിനു സമീപമാണ് സ്ഫോടനമുണ്ടായത്. വഴിയാത്രക്കാരനായ വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha