ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ച പ്രജ്ഞാ സിംഗ് താക്കൂറിനെ ബിജെപിയിൽനിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ
ബിജെപിയെ വെട്ടിലാക്കി എൻഡിഎ മുന്നണിയിലെ കക്ഷിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രംഗത്ത്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിനെ ബിജെപിയിൽനിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു.
തനിക്കും തന്റെ പാർട്ടിക്കും ഇത്തരം പരാമര്‍ശങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞയുടെ പരാമർശം അംഗീകരിക്കാനാവില്ല. ഗാന്ധിജി രാഷ്ട്രത്തിന്റെ പിതാവാണ്. ഗോഡ്സെയെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha