പാരാഗ്ലൈഡിംഗിനിടെ യുവാവിന് ദാരുണാന്ത്യം

ഹിമാചൽപ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിംഗിനിടെ യുവാവിന് ദാരുണാന്ത്യം. മോഹാലി സ്വദേശി അമൻദീപ് സിംഗ് സോവ്തിയാണ് പാരാഗ്ലൈഡ് അപകടത്തിൽ മരിച്ചത്. ശക്തമായ കാറ്റിൽ പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.പൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha