പഞ്ചാബിൽ കോണ്ഗ്രസിനുള്ളിൽ പൊട്ടിത്തെറി; സിദ്ദു തന്നെ മുഖ്യമന്ത്രി കസേരയിൽനിന്നു മാറ്റാൻ ശ്രമിക്കുന്നുവെന്ന് അമരീന്ദർ സിംഗ്

പഞ്ചാബിൽ കോണ്ഗ്രസിനുള്ളിൽ പൊട്ടിത്തെറി. പഞ്ചാബ് മന്ത്രിസഭയിലെ അംഗമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിദ്ദു തന്നെ മുഖ്യമന്ത്രി കസേരയിൽനിന്നു മാറ്റാൻ ശ്രമിക്കുന്നുവെന്ന് അമരീന്ദർ സിംഗ് ആരോപിച്ചു.
സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദു തന്നെ മാറ്റി മുഖ്യമന്ത്രിയാവാൻ ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷെ ഈ തെരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും അത് ബാധിക്കുക പാർട്ടിയേയും പാർട്ടി സ്ഥാനാർഥികളെയുമാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു.കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരെ നടപടി സ്വീകരിക്കേണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha