മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും; ഇന്ത്യ ടുഡേ 340, ടൈംസ് നൗ 306; റിപ്പബ്ലിക് ജന്‍ കി ബാത് എക്സിറ്റ് പോളില്‍ 305; ന്യൂസ് 18 - 336; ചര്‍ച്ചകള്‍ സജീവം
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും. ആദ്യം പുറത്തുവന്ന 9 എക്സിറ്റ് പോള്‍ ഫലങ്ങളും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു. 306 സീറ്റാണ് ടൈംസ് നൗ എന്‍ഡിഎയ്ക്ക് പ്രവചിച്ചത്. യുപിഎക്ക് 132 ഉം മറ്റുള്ളവര്‍ക്ക് 104 ഉം സീറ്റ് പ്രവചിക്കുന്നു.
റിപ്പബ്ലിക് ടിവിയുടെ രണ്ട് എക്സിറ്റ് പോളും എന്‍ഡിഎക്ക് അനുകൂലമാണ്. റിപ്പബ്ലിക് ജന്‍ കി ബാത് എക്സിറ്റ് പോളില്‍ 305 സീറ്റാാണ് എന്‍ഡിഎക്ക് പ്രവചിക്കുന്നത്. സീ വോട്ടര്‍മാരുമായുള്ള എക്സിറ്റ് പോളില്‍ 287 സീറ്റും പ്രവചിക്കുന്നു. എന്‍ഡിഎ 298 സീറ്റ് നേടുമെന്ന് ന്യൂസ് എക്സും പറയുന്നു.
കേരളത്തില്‍ ബിജെപി അക്കൌണ്ട് തുറക്കുമെന്ന് ഇന്ത്യാ ടുഡേയും ന്യൂസ് നേഷനും പറയുന്നു. ബിജെപിയ്ക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് നേഷന്‍ പറയുന്നു.
https://www.facebook.com/Malayalivartha