Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കലാപങ്ങളില്‍ ഇരയായവരുടെ കണ്ണീരൊപ്പി മോദി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യുടെ വീഡിയോ സോങ് പുറത്തിറങ്ങി

20 MAY 2019 04:42 PM IST
മലയാളി വാര്‍ത്ത

കലാപങ്ങൾക്ക് ഇരയായവരെ സാന്ത്വനിപ്പിച്ചും കലാപം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയും നരേന്ദ്രമോദി. എന്നാൽ ഇത് ജീവിതത്തില്ല സിനിമയിലാണ് എന്ന് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് 'പി എം മോദി'യുടെ വീഡിയോ സോംഗിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യുടെ വീഡിയോ സോങ് പുറത്തിറങ്ങി. വിവേക് ഒബ്റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയിരിക്കുന്നു. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കലാപങ്ങളില്‍ ഇരകളായവരെ ആശ്വസിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദിയെ ആണ് ഗാനത്തില്‍ . ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

വെബ് സീരീസായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. ചിത്രം മെയ് 24 ന് റിലീസ് ചെയ്യും.

വിവേക് ഒബ്‌റോയി മോദിയായി വേഷമിടുന്ന സിനിമ മേയ് 24-ന് റിലീസ് ചെയ്യുമെന്നു നിര്‍മാതാവ് സന്ദീപ് സിങ്ങാണ് അറിയിച്ചത്. വോട്ടെടുപ്പിന്റെ അവസാന ദിവസമായ മേയ് 19 വരെ സിനിമ റിലീസ് ചെയ്യരുതെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സിനിമ മോദിക്കു വീരപുരുഷന്റെ പദവി നല്‍കുന്നതാണെന്നും പ്രദര്‍ശനത്തിനെത്തിയാല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏപ്രില്‍ 11-ന് റിലീസ് ചെയ്യാനിരുന്ന സിനിമയ്ക്കു ഏപ്രില്‍ 10-നാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. സിനിമ കാണാതെയാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതെന്നു കാണിച്ച് നിര്‍മാതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 17-നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിനിമ കണ്ടു. എന്നാല്‍ ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സിനിമ കണ്ടശേഷം വോട്ടെടുപ്പ് കഴിയുന്നതുവരെ റിലീസിങ് തീയതി മാറ്റിവെക്കണമെന്നതിനെ അനുകൂലിച്ചാണു കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. അതിനിടെ തങ്ങള്‍ സിനിമയുടെ ഭാഗമല്ലായിരുന്നിട്ടുകൂടി തങ്ങളുടെ പേര് സിനിമയുടെ പോസ്റ്ററില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ഗാനരചയിതാക്കളായ ജാവേദ് അക്തറും സമീറും രംഗത്തെത്തിയിരുന്നു.

വിവേക് ഒബ്റോയി മോദിയായി വേഷമിടുന്ന ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ ഇതുവരെയുള്ള സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്. സിനിമയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഹിന്ദിഹൃദയഭൂമിയിൽ ബി.ജെ.പി.യുടെ മേധാവിത്വം ആവർത്തിച്ചുകൊണ്ട് എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ബി.ജെ.പി.യുടെ സീറ്റെണ്ണത്തിൽ 2014-നെക്കാൾ കുറവുണ്ടായേക്കുമെന്നാണ് സർവേകൾ പറയുന്നത്. 2014-ൽ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എൻ.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പുറത്തുവന്ന സർവേയിൽ ഒന്നുപോലും കോൺഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഭൂരിപക്ഷം സർവേകളിലും യു.ഡി.എഫിനാണു മുൻതൂക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (7 minutes ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (35 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (51 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (2 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 hours ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 hours ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

Malayali Vartha Recommends