അറുപത് വർഷം പഴക്കമുള്ള ദൂരദര്‍ശന്റെ ലോഗോ മാറ്റുന്നു;1959 ലാണ് നിലവിലെ ലോഗോ ദൂരദര്‍ശന്‍ ഉപയോഗിച്ച് തുടങ്ങിയത്

ദൂരദർശൻ എന്ന പേര് കേൾക്കുമ്പോൾ ഏറെപ്പേർക്കും ആദ്യം ഓർമ വരിക ചാനലിന്‍റെ ലോഗോയാണ്. നൊസ്റ്റാള്‍ജിയകളിലെ ഏറ്റവും സുന്ദരമായ കാലമാണ് ദൂരദര്‍ശന്‍ കാലം.
മഹാഭാരതവും ചിത്രഗീതവും ചിത്രഹാറും സ്മൃതിലയവും ശക്തിമാനുമെല്ലാം നിറഞ്ഞ കാലം. ദൂരദര്‍ശന്റെ പരിപാടികള്‍ പോലെ സുപരിചിതമാണ് ചാനലിന്റെ ലോഗോയും.
കണ്ണിന്റെ മാതൃകയിലുള്ള ലോഗോ ഒരുകാലത്ത് എല്ലാവര്ക്കും പ്രിയങ്കരമായിരുന്ന ഒന്നായിരുന്നു . 60 വര്‍ഷം പഴക്കമുള്ള ആ ലോഗോ മാറ്റാനൊരുങ്ങുകയാണ് ദൂരദര്‍ശന്‍
ഇന്ത്യന്‍ ടെലിവിഷന്റെ മുഖമുദ്രയായിരുന്ന ലോഗോ മാറുന്നത് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് .
1959 മുതൽ ഉപയോഗിക്കുന്ന, കണ്ണിന്‍റെ മാതൃകയിലുള്ള ലോഗോയാണ് വിസ്മൃതിയിലാകുന്നത്.ഒരു മത്സരത്തിന്‍റ ഭാഗമായാണ് ലോഗോകള്‍ ഡിസൈന്‍ ചെയ്യാന്‍ പ്രസാര്‍ ഭാരതി ആവശ്യപ്പെട്ടത്. ഇങ്ങനെ ലഭിച്ച 10,000 ലോഗോകളില്‍ നിന്നാണ് പ്രസാര്‍ ഭാരതി അഞ്ച് ലോഗോകള്‍ തെരഞ്ഞെടുത്തത്.
ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ചാനലിന്‍റെ പുതിയ ലോഗോ എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഞ്ച് ലോഗോകള്‍ പ്രസാര്‍ ഭാരതി ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ചു
പുതിയ കാലത്തിനൊത്തുള്ള മാറ്റമാണ് ലോഗോ മാറ്റത്തിലൂടെ പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നത്. 30 വയസില്‍ താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗയോട് ഗൃഹാതുരമോ, അടുപ്പമോ ഇല്ലെന്നാണ് പ്രസാര്‍ ഭാരതി കണ്ടെത്തിയിരിക്കുന്നത്.
യുവജനങ്ങളെ ലക്ഷ്യമിട്ട് ദൂരദർശൻ ചാനലുകളുടെ ഉള്ളടക്കത്തിലടക്കം മാറ്റങ്ങൾ വരുത്താൻ പ്രസാർ ഭാരതി തീരുമാനിച്ചിരുന്നു.
രാജ്യത്ത് ചാനലുകളുടെ എണ്ണം വർധിക്കുകയും ദൂരദർശൻ ചാനലുകളുടെ കാഴ്ചക്കാർ കുറയുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി വെംപതിയാണ് ലോഗോ മാറ്റം ഉടനുണ്ടാകുമെന്ന് അറിയിച്ചത്
കുട്ടികള്‍ക്കായി പുതിയ ചാനല്‍ തുടങ്ങാനും പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നു. രാജ്യത്ത് 23 ചാനലുകളാണ് ദൂരദര്‍ശനുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം.
https://www.facebook.com/Malayalivartha