ജമ്മു കാഷ്മീരിലെ പൂഞ്ചിൽ സൈനിക പരിശീലനത്തിനിടെ സ്ഫോടനം; എട്ട് പേർക്ക് പരിക്കേറ്റു; ഒരു സൈനികന്റെ നില ഗുരുതരം

ജമ്മു കാഷ്മീരിലെ പൂഞ്ചിൽ സൈനിക പരിശീലനത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപമായിരുന്നു സംഭവം.
പൂഞ്ചിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് ഐഇഡി സ്ഫോടനമല്ലെന്നും പരിശീലനത്തിനിടെ ഉണ്ടായ അപകടമാണെന്നും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha