രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യഫല സൂചനകള്‍ എട്ടേകാലോടെ അറിയാം

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ഫല സൂചനകള്‍ ഉച്ചയോടെ പുറത്തു വരും. അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് വിവരം.
ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 67.11 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 29 കേന്ദ്രങ്ങളിലായാണ് ഈ വോട്ടുകള്‍ എണ്ണുക
"
https://www.facebook.com/Malayalivartha