8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങി. ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവി പാറ്റ് സ്ലിപ്പും ഒത്തുനോക്കേണ്ടതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാലു മണിക്കൂര്‍ വരെ വൈകും

രാജ്യത്തിലെ ആകാക്ഷയ്ക്ക് ആക്കം കൂട്ടി വോട്ടെണ്ണല്‍ തുടങ്ങി. മോഡിയുടെ ഭരണത്തുടര്‍ച്ചയോ കോണ്‍ഗ്രസ് സഖ്യത്തിന്റെ തിരിച്ചുവരവോ? പ്രതീക്ഷയ്ക്കപ്പുറത്തുനിന്ന് മൂന്നാം മുന്നണി ഉദിക്കുമോ? സര്‍ക്കാര്‍ രൂപീകരണം അസാധ്യമാക്കുന്ന അനിശ്ചിതത്വമോ? ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരമാകും. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും തമിഴ്‌നാട്ടില്‍ ഭരണത്തില്‍ നിര്‍ണായകമാകുന്ന ഉപതെരഞ്ഞെടുപ്പിന്റെയും ഫലവും ഇന്നറിയാം.
ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവി പാറ്റ് സ്ലിപ്പും ഒത്തുനോക്കേണ്ടതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാലു മണിക്കൂര്‍ വരെ വൈകിയേക്കും. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ന് 542 പേര്‍ വിജയികളാകും. (തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.) സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള പ്രക്രിയയ്ക്ക് അതോടെ തുടക്കമാകും.
എന്‍.ഡി.എ. ഭരണത്തില്‍ തുടരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങി. എക്‌സിറ്റ് പോളുകള്‍ പാളിപ്പോയ ചരിത്രം മനസിലുറപ്പിച്ച് തിരക്കിട്ട നീക്കങ്ങള്‍ പ്രതിപക്ഷത്തും നടക്കുന്നു. സാമ്പത്തിക സംവരണം, കര്‍ഷകര്‍ക്കു ബാങ്കിലേക്കു പണം എന്നീ തീരുമാനങ്ങളിലൂടെ പ്രചാരണത്തിന് അടിത്തറയിട്ട എന്‍.ഡി.എയ്ക്ക് ബാലാകോട്ടിലെ സര്‍ജിക്കല്‍ സ്‌്രൈടക്ക് വൈകാരികമായ വിഷയവും സമ്മാനിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 282 സീറ്റുമായി ബി.ജെ.പി. തനിച്ചു കേവലഭൂരിപക്ഷം നേടിയിരുന്നു. എന്‍.ഡി.എയ്ക്കാകെ 336 സീറ്റ് മറുവശത്ത്, മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിനു സ്വപ്‌നതുല്യമായ തുടക്കമാണു നല്‍കിയത്. ദരിദ്രര്‍ക്ക് വര്‍ഷം 72,000 രൂപ വരുമാനം ഉറപ്പുനല്‍കുന്ന ന്യായ് പ്രഖ്യാപനം വോട്ട് നേടിത്തരുമെന്നു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷനേതൃപദം പോലുമില്ലാത്ത 44 സീറ്റെന്ന അവസ്ഥയില്‍ നിന്നാണു കോണ്‍ഗ്രസ് അധികാരം സ്വപ്‌നം കാണുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കഠിനശ്രമം നടത്തുന്ന ചന്ദ്രബാബു നായിഡുവിനൊപ്പം എന്‍.സി.പി. നേതാവ് ശരദ് പവാറും രംഗത്തിറങ്ങി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്ന അദ്ദേഹം ഇന്നലെ െവെ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി, ടി.ആര്‍.എസ്. നേതാവ് കെ. ചന്ദ്രശേഖര്‍ റാവു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു.
കഴിഞ്ഞ ദിവസം ഘടകകക്ഷികള്‍ക്ക് അത്താഴവിരുന്ന് നല്‍കിയ ബി.ജെ.പി. ഇന്നലെ മന്ത്രിസഭാ രൂപീകരണത്തിലേക്കു ചര്‍ച്ച നീട്ടി. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. രണ്ടാമൂഴത്തിലെ ഭരണനിര്‍വഹണമായിരുന്നു പ്രധാന ചര്‍ച്ച. വോട്ടിങ് യന്ത്രവും വിവി പാറ്റും ഫലപ്രഖ്യാപനത്തിനു ശേഷം വീണ്ടും കോടതി കയറിയേക്കാം. തൂക്കുസഭയും നിയമയുദ്ധത്തിലെത്താം. ഈ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ടാകാം, ഇന്നു മുതല്‍ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനു നേതൃത്വം നല്‍കുന്നതു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ്.
https://www.facebook.com/Malayalivartha