സര്‍വ്വേഫലം പോലെ... ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകള്‍ പുറത്താകുമ്പോള്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍, 250 ന് മുകളില്‍ നിയോജക മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ 150 ന് മുകളില്‍ സീറ്റുകളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് മേല്‍ക്കൈ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകള്‍ പുറത്താകുമ്പോള്‍ എന്‍ഡിഎ ബഹുദൂരം മുന്നിലാണെന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 250 ന് മുകളില്‍ നിയോജക മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ 150 ന് മുകളില്‍ സീറ്റുകളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് മേല്‍ക്കൈ നേടുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെ തന്നെ രാജ്യത്തിനാകമാനം എന്‍ ഡിഎ തരംഗം ആഞ്ഞടിക്കുകയാണ്.
മോദി തരംഗമല്ല മോദി സുനാമി ആഞ്ഞടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ പ്രവചിച്ചതു പോലെ തന്നെ ബിജെപി സഖ്യം വളരെയെറെ മുന്നിലാണ്. ഈയൊരു ഫല സൂചന അവസാനം വരെ നിലനിര്‍ത്തിയാല്‍ ബിജെപി ക്ക് മാത്രം കേവല ഭൂരിപക്ഷം നേടാനാകുമെന്നാണ് വിലയിരുത്തുന്നത്. ഡല്‍ഹിയില്‍ എല്ലായിടത്തും ബിജെപി മുന്നിലാണ്. ആംആദ്മിയെ പൊളിച്ചടുക്കിയാണ് നരേന്ദ്രമോദി രാജ്യ തലസ്ഥാനം പിടിച്ചെടുക്കുന്നത്.
https://www.facebook.com/Malayalivartha