രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ ചിത്രം തെളിയുമ്പോള്‍ എന്‍ഡിഎയ്ക്കു വ്യക്തമായ മുന്‍തൂക്കം

രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ ചിത്രം തെളിയുമ്പോള്‍ എന്‍ഡിഎയ്ക്കു വ്യക്തമായ മുന്‍തൂക്കം. എന്‍ഡിഎയുടെ ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു. 500ല്‍ അധികം സീറ്റുകളിലെ ഫലസൂചനകള്‍ വ്യക്തമാകുമ്പോള്‍ 300ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യം. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു.
" f
https://www.facebook.com/Malayalivartha