വെല്ലുവിളികളെ അതിജീവിച്ച് ബിജെപി മുന്നേറ്റം; ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നില്‍

വെല്ലുവിളികളെ അതിജീവിച്ച് ബിജെപി മുന്നേറ്റം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോളാണിത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎ മുന്നിലാണ്. രാജസ്ഥാനിലും എന്‍ഡിഎ മുന്നിലാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യമാണ് മുന്നില്‍.
36 സീറ്റുകളിൽ ബിജെപി മുന്നേറ്റമാണ്. 14 സീറ്റുകളിലാണ് ആദ്യ ഫലസൂചനങ്ങൾ എത്തുമ്പോൾ മഹാസഖ്യ സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നത്. 5 സീറ്റിൽ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. എക്സിറ്റ് പോളുകള്‍ പ്രവചനങ്ങളിൽ മഹാസഖ്യകുതിപ്പ് പ്രവചിച്ചിരുന്നെങ്കിലും ആദ്യമണിക്കൂറുകളില്‍ ബിജെപി വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു.
80 സീറ്റുകളുള്ള ഉത്തർപ്രദേശ് ആണ് വിധി നിർണയത്തിൽ ഏറ്റവും നിർണായകമായ സംസ്ഥാനം. എക്സിറ്റ് പോളില്‍ പ്രവചിച്ച ബിജെപി മുന്നേറ്റം ശരിവച്ചാണ് ആദ്യസൂചനകള്‍. ലീഡ് നില എന്‍ഡിഎ ഇരുനൂറ് കടന്നു. 210 സീറ്റിലാണ് മുന്നേറ്റം. 85 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം. രാജസ്ഥാനിലും കര്‍ണാടകയിലും ബി.ജെ.പി മുന്നേറ്റം പ്രകടം. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം പിന്നിലാണ് എന്നതും ശ്രദ്ധേയം. പഞ്ചാബിലും കേരളത്തിലും മാത്രമാണ് യുപിഎക്ക് മുന്നേറ്റം. ഹിന്ദി ഹൃദയഭൂമിയിലും ബിജെപി മുന്നേറ്റമാണ്. രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യവും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഡൽഹിയിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന വിധമാണോ ഫലമെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ല.
https://www.facebook.com/Malayalivartha