അച്ഛനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് മകളെ വിവാഹം കഴിക്കാൻ യുവാവിന്റെ സാഹസം; പിന്നാലെ കിടിലൻ പണിയും...

മകളെ വിവാഹം കഴിക്കാന്‍ അച്ഛനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ . സാഹസിക കൃത്യത്തിന് യൂപി സ്വദേശിയായ സഞ്ജു എന്ന 24 കാരനാണ് അറസ്റ്റിലായത് . തന്റെ സ്വഭാവം നല്ലതാണെന്ന് പറയിപ്പിക്കാനാണ് ദ്വാരകയില്‍ ഒരു ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തട്ടിക്കൊണ്ടു പോയത്.
ശേഷം പിതാവിനെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ച് പെണ്‍കുട്ടിയോട് യുവാവിനെ വിവാഹം ചെയ്യണമെന്ന് പറയിപ്പിച്ചു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവാവിനെ മഥുരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. സഞ്ജു എന്ന യാളെ അറിയാമെന്നും പിതാവിനെ തട്ടിക്കൊണ്ടു പോയതാണെന്നും പെണ്‍കുട്ടി പൊലീസിന് മുന്നില്‍ മൊഴി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് പിതാവ് വിസമ്മതിച്ചതിനാല്‍ പിതാവിനെക്കൊണ്ടു സമ്മതിപ്പിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























