പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച 15കാരനായ അയല്‍വാസി അറസ്റ്റില്‍

പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ 15കാരനായ അയല്‍വാസി അറസ്റ്റില്‍. രാജസ്ഥാനിലെ കരൗലിയില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഭക്ഷണം പാകം ചെയ്യവേ കുഞ്ഞിനെ നോക്കാന്‍ അമ്മായിയെ ചുമതലപ്പെടുത്തി. എന്നാല്‍ കളിക്കുന്നതിനായി പതിനഞ്ചുകാരന്‍ കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയായിരുന്നു.
പിന്നീട് കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചു. അപ്പോള്‍ കുഞ്ഞിന്റെ രഹസ്യ ഭാഗത്ത് രക്തസ്രവം ഉണ്ടായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പ്രതിയെ ഉടന്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കുഞ്ഞിനെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ കുഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























