ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക്; അമിത് ഷായ്ക്ക് ആശംസകള്‍ നേർന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഖാനിയുടെ ട്വീറ്റ്

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഏതു വകുപ്പിന്റെ ചുമതലയാകും നല്‍കുക എന്ന് വ്യക്തമല്ല.
അതേസമയം രണ്ടാം നരേന്ദ്രമോദി മന്ത്രി സഭയില്‍ അംഗമായ അമിത് ഷായ്ക്ക് ആശംസകള്‍ എന്ന ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഖാനിയുടെ ട്വീറ്റും അമിത് ഷാ മന്ത്രിയാകും എന്ന് തന്നെ ഉറപ്പിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്.
https://www.facebook.com/Malayalivartha
























