നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിലേക്ക് അമിത് ഷായും

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന് ഉറപ്പായി. . അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ബിജെപി അധ്യക്ഷനായി തുടരുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, പ്രധാനമന്ത്രിയുമായി നടത്തി അവസാനവട്ട കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ മന്ത്രിസഭയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു.
ബിജെപി ഗുജറാത്ത് അധ്യക്ഷൻ ജിത്തു വഘാനി ട്വീറ്റിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്..
അമിത് ഷാ കേന്ദ്രമന്ത്രിയാകുന്ന അവസരത്തിൽ ജെ.പി നദ്ദക്കായിരിക്കും ബിജെപി ദേശീയാധ്യക്ഷന്റെ ചുമതല നൽകുക എന്നാണ് സൂചന. അമിത് ഷാ മോദി മന്ത്രിസഭയിൽ രണ്ടാം സ്ഥാനത്ത് തന്നെയുണ്ടാകുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മന്ത്രിസഭയിലെ അംഗങ്ങൾക്കായി പ്രധാനമന്ത്രി ചായസൽക്കാരം നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അമിത് ഷായാണ് മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുള്ളത് .
സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ, അര്‍ജുന്‍ മേഗ്വാല്‍, കിരണ്‍ റിജിജു, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്‌ദേകർ, രാംദാസ് അതാവലെ, ജിതേന്ദര്‍ സിങ്, സുരേഷ് അംഗാഡി, ബാബുല്‍ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷന്‍ റെഡ്ഡി എന്നിവർക്കാണ് അമിത് ഷായുടെ ക്ഷണം ലഭിച്ചിട്ടുള്ളത്.
കേരളത്തിൽ നിന്ന് വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുൻ സംസ്ഥാന ബിജെപി അധ്യക്ഷൻ കൂടിയായ വി.മുരളീധരൻ. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവർ മന്ത്രിസഭയിലെ പുതുമുഖങ്ങളായിരിക്കും.
ബിംസ്റ്റെക് രാജ്യ തലവന്മാർ സത്യപ്രതിജ്ഞക്ക് അതിഥികളായെത്തും.
രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നത്.
https://www.facebook.com/Malayalivartha
























