കാഷ്മീരിലെ സോപോറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈന്യവും സിആർപിഎഫും സംയുക്തമായി പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. ഭീകരരെ കീഴ്പ്പെടുത്താൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























