രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥനും

രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥനും. കേന്ദ്ര മന്ത്രിസഭയിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനേയും ഉൾപ്പെടുത്തിയതായി ദേശീയ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിലേയും ചൈനയിലേയും ഇന്ത്യൻ അംബാസിഡറായി പ്രവർത്തിച്ചിട്ടുണ്ട് എസ്.ജയശങ്കർ. 1977 ബാച്ചിലെ ഐ.എഫ് എസ് ഉദ്യോഗസ്ഥനാണ് എസ്.ജയശങ്കർ .മോദിയുടെ ആദ്യ മന്ത്രിസഭയിലും സിവിൽസർവീസ് രംഗത്ത് നിന്നുള്ള പ്രമുഖർ ഉണ്ടായിരുന്നു .
https://www.facebook.com/Malayalivartha
























