ഇന്ത്യൻ എംബസി നൽകുന്ന ഈ മുന്നറിയിപ്പ് കാണാതെ പോകരുത് ..ഈ പതിനെട്ടു കമ്പനികൾ വ്യാജ റിക്രൂട്ടിങ് ഏജൻസികൾ

ജോലി തേടി കുവൈറ്റില്‍എത്തുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത ഏജന്‍സികളെയും തൊഴിലുടമകളെയും ആശ്രയിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ എംബസി. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം കൂടിയ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യയിൽ നിന്നുള്ള 18 റിക്രൂട്മെന്റ് ഏജൻസികളിലൂടെയും കുവൈത്തിലെ 92 സ്ഥാപനങ്ങളിലും തൊഴിൽ തേടുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു
റിക്രൂട്ടിങ് ഏജന്‍സികളുടെയും തൊഴില്‍ ദാതാക്കളുടെയും പട്ടികയും എംബസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോശം റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കരിമ്പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എംബസ്സി വ്യക്തമാക്കി.
ഐക്യു എജ്യുക്കേഷനൽ അക്കാദമി ചെന്നൈ,
എസ്.ജി. ട്രാവൽ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ,
കപൂർ കെഎൽ എന്റർപ്രൈസസ് മാൻപവർ കൺസൽറ്റന്റ്,
എസ്.എഫ്. ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി,
എൻ.ഡി. എന്റർപ്രൈസസ് ന്യൂഡൽഹി,
ആയിന ട്രാവൽസ് എന്റർപ്രൈസസ് മുംബൈ,
സാറാ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി,
യു.എസ്. ഇന്റർനാഷനൽ ന്യൂഡൽഹി,
സബ ഇന്റർനാഷനൽ ടൂർ ആൻഡ് ട്രാവൽ ഡൽഹി,
മെക്സ് കൺസൽറ്റന്റ് സർവീസ് ന്യൂഡൽഹി,
സ്റ്റാർ എന്റർപ്രൈസസ് പട്ന,
എസ്‌എംപി സർവീസ് യുപി,
അമേസിങ് എന്റർപ്രൈസസ് മുംബൈ,
ജാവ ഇന്റർനാഷനൽ ന്യൂഡൽഹി,
സ്റ്റാർ ഇന്റർനാഷനൽ ന്യൂഡൽഹി,
സെറ്റിൽ ഇന്റർനാഷനൽ സിറാക്പൂർ,
ഗ്ലോബൽ സർവീസസ് മുംബൈ,
ഇന്റർനാഷനൽ എച്ച്‌ആർ കൺസൽറ്റന്റ് പട്ന
എന്നിവയാണു എംബസി പുറത്തുവിട്ട പട്ടികയില്‍ പരാമർശിച്ചിട്ടുള്ള ഇന്ത്യൻ റിക്രൂട്മെന്റ് ഏജൻസികൾ
ഇന്ന് ഏതെങ്കിലും നല്ല തൊഴില്‍ എന്നത് യുവാക്കൾക്ക് ഏറെ അത്യാവശ്യമായതുകൊണ്ടുതന്നെ പലരും റിക്രൂട്ട്‌മെന്റ് ഏജന്‍സികളെയാണ് സമീപിക്കാറുള്ളത് .
ഇത് മുതലെടുത്താണ് ഇത്തരം വ്യാജന്മാർ വിലസുന്നത് അതുകൊണ്ടുതന്നെ തൊഴില്‍തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണവും പെരുകി വരുന്നു . ഇത്തരക്കാരുടെ വലയിൽ അകപ്പെടാതിരിക്കാൻ വേണ്ട മാർഗ്ഗങ്ങൾ തൊഴിലന്വേഷകർ സ്വീകരിക്കണം
https://www.facebook.com/Malayalivartha
























