രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്കുള്ള ആദരമായി പ്രധാനമന്ത്രിയുടെ ആദ്യത്തെ ഉത്തരവ്

പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരത്തിലേറിയ ഉടന്‍ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവ് രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്കുള്ള ആദരമായി. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്ന് രക്തസാക്ഷികളുടെ മക്കള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തുന്ന ഉത്തരവാണ് അദ്ദേഹം ആദ്യം ഒപ്പുവച്ചത്.
പെണ്‍കുട്ടികള്‍ക്ക് 2250 രൂപയും ആണ്‍കുട്ടികള്‍ക്ക് 2000 രൂപയുമായിരുന്നു നല്‍കി വന്നിരുന്നത്. ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് 3000 രൂപയും ആണ്‍കുട്ടികള്‍ക്ക് 2500 രൂപയുമാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക.തീവ്രവാദികളുടെയോ, നക്സലുകളുടെയോ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ ആശ്രിതര്‍ക്കുള്ള തുകയിലും 500 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























