രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 17 ന്; രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റ് അംഗങ്ങളെ സംബോധന ചെയ്തു സംസാരിക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 17 ന് ആരംഭിക്കും. ഒരു മാസം നീണ്ടു നില്ക്കുന്ന സമ്മേളനം ജൂലൈ 26 ന് അവസാനിക്കും. പാര്‍ലമെന്റിന്റെ ആദ്യ ദിനം ആദ്യ സെഷനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റ് അംഗങ്ങളെ സംബോധന ചെയ്തു സംസാരിക്കും.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. അതുവരെ താല്‍ക്കാലിക സ്പീക്കറായി തെരഞ്ഞെടുത്ത ബിജെപി നേതാവ് മേനക ഗാന്ധി സഭ നയിക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
https://www.facebook.com/Malayalivartha
























