രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ തീരുമാനം സൈനികര്‍ക്ക് വേണ്ടി; വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക കൂട്ടി; ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്; നൂറു ദിന കര്‍മപരിപാടി ഉടന്‍ പ്രഖ്യാപിക്കും

വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക കൂട്ടി, കേന്ദ്രമന്ത്രി സഭയുടെ ആദ്യ തീരുമാനം. ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്. പ്രതിമാസം 2500 രൂപ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക് 3000 രൂപയും കിട്ടും. സംസ്ഥാന പോലീസിലുള്ളവരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
കാര്‍ഷിക മേഖലയുടെ ഉത്തേജനവും സാമ്പത്തിക രംഗത്തെ വന്‍ പരിഷ്‌കരണവും ലക്ഷ്യമിട്ടുള്ള നൂറു ദിന കര്‍മപരിപാടി ഉടന്‍ പ്രഖ്യാപിക്കും. എയര്‍ ഇന്ത്യയടക്കം 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കും, തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കും, നിക്ഷേപം വര്‍ദ്ധിപ്പിക്കും, വ്യവസായ വികസനത്തിനു ഭൂബാങ്ക് സജ്ജമാക്കും, എല്ലാ ദരിദ്ര കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കും, അസംഘടിത മേഖലകളിലെ തൊഴിലുകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി വിപുലമാക്കും, കര്‍ഷകര്‍ക്ക് 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പി.എം കിസാന്‍ പദ്ധതി ഭൂപരിധി ഇല്ലാതെ നടപ്പിലാക്കും തുടങ്ങിയവയാണ് നീതി ആയോഗ് തയ്യാറാക്കിയ നൂറുദിന കര്‍മ്മ പരിപാടിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ 57 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ആധികാരമേറ്റത്. അതേസമയം വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ആമവോര്‍ജം, പഴ്‌സണല്‍ വകുപ്പുകളാണ് ഉള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് അമിത് ഷായാണ്. രാജ്‌നാഥ് സിങിനു പ്രതിരോധ വകുപ്പാണ്. നിര്‍മല സീതാരാമന്‍ ധനകാര്യം കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നു മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാകും.
https://www.facebook.com/Malayalivartha
























