രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ജുലൈ 5ന് നടക്കും; 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 26 വരെ നടക്കും; ജൂണ്‍ 19നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

രണ്ടാം മോദി മന്ത്രിസഭയുടെ ബജറ്റ് ജൂലൈ അഞ്ചിന്. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 26 വരെ നടക്കും. താത്ക്കാലിക സ്പീക്കറായി മനേകാ ഗാന്ധിയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജൂണ്‍ 19നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക.
ഇതിന് മുന്നോടിയായി പുതുതായി തിരഞ്ഞെടുത്ത സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത് സംസാരിക്കും. കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് അവതരിപ്പിക്കും.
അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേല്‍ക്കുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ഇത്തവ 352 സീറ്റുകളാണ് ലഭിച്ചത്. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ് തുക കൂട്ടുക എന്നതാണ് മോദി മന്ത്രിസഭ ഇന്ന് ചേര്‍ന്നപ്പോള്‍ ആദ്യമെടുത്ത തിരുമാനം. പ്രതിമാസം 2500 രൂപ ആണ്‍കുട്ടികള്‍ക്കും 3000 രൂപ പെണ്‍കുട്ടികള്‍ക്കും കിട്ടും. സംസ്ഥാന പോലീസിലുള്ളവരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും.
https://www.facebook.com/Malayalivartha
























