കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍... ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം, കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപയുടെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിക്കും അംഗീകാരമായി

കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍... ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം, വ്യാപാരികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു. പുതിയ തീരുമാനത്തിലൂടെ മൂന്നു കോടി ചെറുകിട വ്യാപാരികള്‍ക്ക് ഗുണം ലഭിക്കും. പിഎം കിസാന്‍ സമ്മാന്‍ പദ്ധതി കൂടുതല്‍ വിപുലീകരിച്ചു. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം നല്‍കും. മൂന്നു തവണകളായാണ് ഈ തുക നല്‍കുക. 14.5 കോടി കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപയുടെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിക്കും അംഗീകാരമായി.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കര്‍ഷകരും സര്‍ക്കാരും നിശ്ചിത തുക അടയ്ക്കണം. 18മുതല്‍ 40 വയസ് വരെയുളളവര്‍ക്ക് പദ്ധതിയില്‍ ചേരാം. അറുപതു വയസുമുതല്‍ പെന്‍ഷന്‍ ലഭ്യമാകും.
"
https://www.facebook.com/Malayalivartha
























