Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ നയിക്കുന്ന ബിജെപിയെ നയിക്കാന്‍ നദ്ദ; അമിത് ഷായുടെ പകരക്കാരനായി പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും സാധ്യത കൂടുതൽ മുൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ജെപി നദ്ദയുടേത്

01 JUNE 2019 10:46 AM IST
മലയാളി വാര്‍ത്ത

രണ്ടാം മോദി മന്ത്രി സഭയിൽ സുപ്രധാനമായ മന്ത്രിസ്ഥാനം ലഭിച്ചതോടെ അമിത് ഷാ ഇനി പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞേക്കുമെന്ന് സൂചന. മോദി സർക്കാരിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ് അമിത് ഷായ്ക്ക് നൽകിയിരിക്കുന്നത്. അമിത് ഷായുടെ പകരക്കാരനായി പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും സാധ്യത കൂടുതൽ മുൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ജെപി നദ്ദയുടേതാണ്.

അമിത് ഷാ കടന്നു വന്ന വഴികളിലൂടെ തന്നെയാണ് നദ്ദയും ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ടാം മോദി സർക്കാരിൽ ജെപി നദ്ദയ്ക്ക് മന്ത്രിസ്ഥാനം നൽകാതിരുന്നതോടെ നദ്ദ ബിജെപിയുടെ തലപ്പത്തേയ്ക്ക് എത്തുമെന്ന സൂചന വർധിക്കുന്നു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മുമ്പ് മാത്രമാണ് അമിത് ഷാക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ചത്. നരേന്ദ്ര മോദിക്കും രാജ്നാഥ് സിംഗിനും ശേഷം മന്ത്രിസഭയിലെ മൂന്നാമനായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു.

അമിത് ഷാ കഴിഞ്ഞാൽ പാർട്ടിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ജെപി നദ്ദ. ഒന്നാം മോദി സർക്കാരിലെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു നദ്ദ. ആയുഷ് മാൻ ഭാരത് ഉൾപ്പെടെ നരേന്ദ്രമോദി സർക്കാരിന്റെ അഭിമാനപദ്ധതികളിൽ പലതും വിജയകരമാക്കിയതിന് പിന്നിൽ നദ്ദയുടെ പ്രവർത്തനങ്ങളുണ്ടായിരുന്നു. ഉത്തർപ്രദേശിൽ നിന്നും ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തും മുമ്പ് അമിത് ഷാ ഉത്തർപ്രദേശിൽ തന്റെ കഴിവ് തെളിയിച്ചത് പോലെ നദ്ദയും ഇത്തവണ യുപിയിൽ ബിജെപിയുടെ വിജയ ശിൽപ്പിയായി. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് യുപിയുടെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷായ്ക്ക് നൽകിയതു പോലെ 2019ൽ ജെപി നദ്ദയ്ക്കായിരുന്നു ഉത്തർപ്രദേശിന്റെ ചുമതല.

ബീഹാറിൽ ഹിമാചൽ പ്രദേശിലാണ് നദ്ദയുടെ കുടുംബവേരുകൾ. ബീഹാറിലെ പാട്നയിലായിരുന്നു ജനനം. എബിവിപിയിലൂടെയാണ് നദ്ദ പൊതുരംഗത്തെത്തിയത്. 1886 മുതൽ 1989 വരെ എബിവിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1991ൽ ഭാരതീയ ജനതാ യുവമോർച്ചാ അധ്യക്ഷനായി. 1933ലൽ തന്റെ 33ാമത്തെ വയസിലാണ് ആദ്യമായി ഹിമാചൽ പ്രദേശിലെ നിയമസഭാംഗം ആകുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഹിമാചൽപ്രദേശിലെ ബിജെപി മന്ത്രിസഭയിൽ രണ്ട് വട്ടം മന്ത്രിയായിരുന്നു ജെപി നദ്ദ. 2010ൽ പ്രേംകുമാർ ദുമാൽ സർക്കാരിൽ നിന്നും മുഖ്യമന്ത്രിയുമായുള്ള ഭിന്നതകളെ തുടർന്ന് രാജിവച്ചൊഴുഞ്ഞു. തുടർന്ന് നിതിൻ ഗഡ്കരിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ജെപി നദ്ദയെ എത്തിക്കുന്നത്. ബിജെപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയതോടെ മോദി സർക്കാരിലെ ആരോഗ്യ വകുപ്പ് മന്ത്രിയായി ജെപി നദ്ദയെ നിയമിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (34 minutes ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (40 minutes ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (47 minutes ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (2 hours ago)

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം  (2 hours ago)

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു  (3 hours ago)

വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (8 hours ago)

'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ  (8 hours ago)

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ര  (8 hours ago)

രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരും ; മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യം  (9 hours ago)

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (9 hours ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 hours ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (10 hours ago)

Malayali Vartha Recommends