രണ്ടാം തവണയും അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ ബജറ്റ് സെഷന്‍ ജൂണ്‍ 17ന് ആരംഭിക്കും, ജൂലായ് അഞ്ചിന് ബജറ്റ്, ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക

രണ്ടാം തവണയും അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ ബജറ്റ് സെഷന്‍ ജൂണ്‍ 17ന് ആരംഭിക്കും. ജൂലായ് 26 വരെയാണ് സഭ സമ്മേളിക്കുക. ജൂലായ് അഞ്ചിനാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. 40 ദിവസം നീളുന്ന സെഷനില്‍ 30 സിറ്റിങുകളാണുണ്ടാകകുകയെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയായിരിക്കും.
ലോക് സഭ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. സാമ്പത്തിക സര്‍വെ ജൂലായ് നാലിന് സഭയുടെ മേശപ്പുറത്തുവെയ്ക്കും. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്കുള്ള 6000 രൂപ തുടരും. അതുപോലെതന്നെ ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷംരൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും പുതിയ ബജറ്റിലും ആവര്‍ത്തിക്കും.
"
https://www.facebook.com/Malayalivartha
























