Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ട്രംപ് ഇടഞ്ഞുതന്നെ ....ഇന്ത്യയുമായി ഒരു ഇടപാടിനുമില്ല ..വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന എല്ലാ ഇളവുകളും റദ്ദാക്കുന്നു

01 JUNE 2019 11:29 AM IST
മലയാളി വാര്‍ത്ത

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിന്റെ രണ്ടാം ദിവസം തന്നെ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ..വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന എല്ലാ ഇളവുകളും അമേരിക്കന്‍ പ്രസിഡന്റ് റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. മോഡി തന്റെ സുഹൃത്താണെന്ന് ട്രംപ് ഒരിക്കൽ പറഞ്ഞിരുന്നു. .

എന്നാല്‍ മോദി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തിലേറിയതിന്റെ രണ്ടാംദിനത്തില്‍ തന്നെ വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന എല്ലാ ഇളവുകളും റദ്ദാക്കി ഇന്ത്യക്ക് വന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് അമേരിക്ക.

ഇന്ത്യന്‍ ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ ഇതുവരെ നികുതി ചുമത്തിയിരുന്നില്ല. എന്നാൽ ജൂണ്‍ അഞ്ചുമുതല്‍ ഇളവുകള്‍ നല്‍കില്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത് . അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. കയറ്റുമതിയെ ബാധിക്കുകയും ചെയ്യും

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇന്ത്യയ്ക്ക് അമേരിക്ക ഇളവുകള്‍ നല്‍കിയിരുന്നത്. 1978ലാണ് അമേരിക്ക ഈ പദ്ധതി ആരംഭിച്ചത്. വികസ്വര രാജ്യങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഒട്ടേറെ വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്ക ഈ പദ്ധതിയുടെ ഭാഗമായി ഇളവ് നല്‍കുന്നുണ്ട്. വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ നികുതി ചുമത്തില്ല. നികുതി ചുമത്തുന്നതില്‍ നിന്ന് ഇളവ് നല്‍കുന്നതാണ് പദ്ധതി.

അമേരിക്കയുടെ ജിഎസ്പി പ്രോഗ്രാമിന്റെ ഏറ്റവും വലിയ നേട്ടം കൊയ്തിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള 130ലധികം ചരക്കുകള്‍ക്ക് അമേരിക്കയില്‍ ഇറക്കുമ്പോള്‍ നികുതി ചുമത്തിയിരുന്നില്ല.

ഇത്തരം ഇളവ് നല്‍കുമ്പോള്‍ ഈ രാജ്യങ്ങളില്‍ അമേരിക്കന്‍ ചരക്കുകള്‍ ഇറക്കുന്നതിനും ഇളവ് നല്‍കണമെന്നാണ് ഇപ്പോൾ ട്രംപിന്റെ നിലപാട്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കണമെന്നും കൂടുതല്‍ അവസരം ഇന്ത്യന്‍ വിപണികളില്‍ നല്‍കണമെന്നുമാണ് ട്രംപ് പറയുന്നത്. അതിന് ഇന്ത്യ തയ്യാറാകില്ല. കാരണം അമേരിക്ക ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കിയാല്‍ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി നേരിടേണ്ടിവരും.

അമേരിക്കൻ പേപ്പർ ഉത്പ്പന്നങ്ങളും ഹാർളി ഡേവിഡ്സൺ മോട്ടോർസൈക്കിളുകളും പോലുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അനാവശ്യ നികുതി ഏർപ്പെടുത്തുന്നുവെന്ന് ട്രംപ് മുൻപും പറഞ്ഞിരുന്നു.

ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങളുടെ ഇത്തരം നിലപാടുകൾ മൂലം കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു . അനേകം രാജ്യങ്ങൾ ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നാണ് ട്രംപ് വിമർശിച്ചിരുന്നത് .

. ചൈനയുമായും മെക്‌സിക്കോയുമായും സമാനമായ തര്‍ക്കം അമേരിക്ക തുടങ്ങിയിട്ട് മാസങ്ങളായി. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്ക നികുതി വര്‍ധിപ്പിച്ചാണ് പ്രതികരിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും കടുത്ത സാമ്പത്തിക യുദ്ധമാണ് നടക്കുന്നത്.

ഇളവുകള്‍ എടുത്തുകളയുന്നത് അമേരിക്കക്കും ഒരുതരത്തില്‍ തിരിച്ചടിയാണ്. കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരും. ഇന്ത്യയ്ക്ക് നല്‍കുന്ന ഇളവ് റദ്ദാക്കരുതെന്ന് അമേരിക്കന്‍ എംപിമാര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ട്രംപ് അംഗീകരിച്ചിട്ടില്ല


മാര്‍ച്ച് നാലിന് ട്രംപ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് താക്കീത് നല്‍കിയിരുന്നു. 60 ദിവസം കഴിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മെയ് 4ന് നടപടിയുണ്ടായില്ല. ഒരു മാസം കൂടി കഴിഞ്ഞ ശേഷമാണ് നടപടി വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (16 minutes ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (46 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (1 hour ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (1 hour ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (7 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (7 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (8 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (10 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (10 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

Malayali Vartha Recommends