ഉരുക്കുവനിതയാകാന്‍ നിര്‍മല; നരേന്ദ്രമോദി മന്ത്രിസഭയിൽ ധനവകുപ്പിന്റെ ചുമതലയിലെത്തുന്നതോടെ നിര്‍മല സീതാരാമന് അപൂര്‍വ്വ റെക്കോഡ്

2006ല്‍ ബിജെപി അംഗമായ നിര്‍മ്മല സീതാരാമന്‍ പെട്ടെന്നാണ് പാര്‍ട്ടിയിലെ കരുത്തുറ്റ വനിതാ നേതാവായി വളര്‍ന്നത്. നരേന്ദ്രമോദി മന്ത്രിസഭയിൽ ധനവകുപ്പിന്റെ ചുമതലയിലെത്തുന്നതോടെ നിര്‍മല സീതാരാമന് അപൂര്‍വ്വ റെക്കോഡ്. ഇന്ദിരാഗാന്ധിക്ക് ശേഷം ധനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍. കൂടാതെഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിതഎന്നാ ബഹുമതിയും നിര്‍മലക്ക് സ്വന്തം. 2017ലാണ് നിര്‍മല സീതാരാമന് അപ്രതീക്ഷിതമായി പ്രതിരോധ വകുപ്പിന്റെ ചുമതല ലഭിക്കുന്നത്.
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം കടന്നാക്രമിച്ചപ്പോള്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും പ്രതിരോധമൊരുക്കിയത് നിര്‍മലയാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് വനിത കമ്മിഷന്‍ അംഗമായിരുന്ന നിര്‍മല, 2010 മുതല്‍ 14 വരെ ബിജെപി ദേശീയ വക്താവായി. ഒന്നാം മോദി സര്‍ക്കാരില്‍ വാണിജ്യ സഹമന്ത്രിയായും തിളങ്ങി. സുഷമ സ്വരാജിന്റെ അഭാവത്തില്‍ ഈ മന്ത്രിസഭയിലെ മുതിര്‍ന്ന വനിതയെന്ന പരിഗണനയും നിര്‍മലക്കുണ്ട്. നോട്ടുനിരോധനവും ജിഎസ്ടിയും മൂലമുണ്ടായ സാമ്പത്തിക മുരടിപ്പ്, കയറ്റുമതി, നിര്‍മ്മാണ മേഖലകളുടെ തളര്‍ച്ച, തൊഴിലില്ലായ്മ, എണ്ണവില വര്‍ധന തുടങ്ങി നിരവധി വെല്ലുവിളികളാണ് ധനമന്ത്രി കാത്തിരിക്കുന്നത്. ജെഎന്‍യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദവും വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തന പരിചയവും അവര്‍ക്ക് കരുത്താവും.
https://www.facebook.com/Malayalivartha


























