ബാലാകോട്ട് ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചതായി ഇന്ത്യന്‍ വ്യോമസേന

ബാലാകോട്ട് ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെയാണ് തീരുമാനം. ഫെബ്രുവരി 27 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ട്വിറ്ററിലൂടെയാണ് വ്യോമസേന അറിയിച്ചത്. അതേസമയം, ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ ജൂണ്‍ 14 വരെ ദീര്‍ഘിപ്പിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമപാതയിലുടെ പാകിസ്താനില്‍ പ്രവേശിക്കേണ്ട വിദേശ വിമാനകമ്പനികള്‍ ഇതുമൂലം ഏറെ സാമ്പത്തിക നഷ്ടം സഹിച്ച് വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്നാണ് ബാലാകോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
"
https://www.facebook.com/Malayalivartha


























