Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ല്‍ 51 പേ​രും കോ​ടീ​ശ്വ​ര​ന്‍​മാ​ര്‍; ര​ണ്ടു കോ​ടി രൂ​പ​യുടെ ആസ്‌തിയോടുകൂടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ട്ടി​ക​യി​ല്‍ നാ​ല്‍​പ്പ​ത്തി​യാ​റാ​മ​ത്

01 JUNE 2019 08:12 PM IST
മലയാളി വാര്‍ത്ത

രണ്ടാം ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ല്‍ 51 പേ​രും കോ​ടീ​ശ്വ​ര​ന്‍​മാ​ര്‍. ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ നേ​താ​വ് ഹ​ര്‍​സ്രി​മ​ത് കൗ​ര്‍ ബാ​ദ​ലാ​ണ് മോദി മന്ത്രിസഭയിൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​സ്തി​യു​ള്ള മ​ന്ത്രി. പ​ഞ്ചാ​ബി​ലെ ബ​ദി​ണ്ഡ​യി​ല്‍​നി​ന്നു​ള്ള എം​പി​യാ​യ ഹ​ര്‍​സ്രി​മ​തി​ന് 217 കോ​ടി​യു​ടെ ആ​സ്തി​യുണ്ട്. മ​റ്റ് മ​ന്ത്രി​മാ​ര്‍​ക്കൊ​ക്കെ 100 കോ​ടി​യി​ല്‍ താ​ഴെ​യാ​ണ് ആ​സ്തി. 95 കോ​ടി രൂ​പ​ ആസ്തിയിൽ രാ​ജ്യ​സ​ഭാം​ഗ​മാ​യ പി​യൂ​ഷ് ഗോ​യ​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഗു​രു​ഗ്രാ​മി​ല്‍​നി​ന്ന് ജ​ന​വി​ധി​തേ​ടി​യ റാ​വു ഇ​ന്ദ്ര​ജി​ത് സിം​ഗി​ന് ആ​കെ 42 കോ​ടി​യു​ടെ ആ​സ്തി​യുണ്ട്. ഇ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ലാ​യി അ​മി​ത് ഷാ​യു​ടെ ആ​സ്തി 40 കോ​ടിയാണ്. ര​ണ്ടു കോ​ടി രൂ​പ​യുടെ ആസ്‌തിയോടുകൂടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ട്ടി​ക​യി​ല്‍ നാ​ല്‍​പ്പ​ത്തി​യാ​റാ​മ​താ​ണ്.

പ്ര​ധാ​ന​മ​ന്ത്രി​യേ​ക്കാ​ള്‍ ആ​സ്തി കു​റ​വു​ള്ള​ത് 10 മ​ന്ത്രി​മാ​ര്‍​ക്കാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍​നി​ന്നു​ള്ള സ​ഞ്ജീ​വ് കു​മാ​ര്‍ ബ​ല്യാ​ന്‍, അ​രു​ണാ​ച​ലി​ല്‍​നി​ന്നു​ള്ള കി​ര​ണ്‍ റി​ജി​ജു​വി​നും ഒ​രു കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധ്വി നി​ര​ഞ്ജ​ന്‍ ജ്യോ​തി​ക്കും ഒ​രു കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ട്. ഒ​ഡീ​ഷ​യി​ല്‍​നി​ന്നു​മു​ള്ള പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി​യാ​ണ് മ​ന്ത്രി​മാ​രി​ല്‍ ആ​സ്തി ഏ​റ്റ​വും കു​റ​വു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന് 13 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ഉ​ള്ള​ത്.

ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ ശരാശരി പ്രായം 60 ആണ്. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്‍റ് അരുനാഗ് ഠാക്കൂറാണ്.

മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു. ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്കും 48 വയസുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാനാണ് പ്രായത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 73 വയസാണ് അദ്ദേഹത്തിന്‍റെ പ്രായം. 71 വയസുമായി തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത സ​ർ​ക്കാ​രി​ൽ 57 മ​ന്ത്രി​മാ​ർ. മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ 24 പേ​രാ​ണ് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ. മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് ര​ണ്ടാ​മ​ൻ. അ​മി​ത് ഷാ ​മൂ​ന്നാ​മ​നും നി​തി​ൻ ഗ​ഡ്ക​രി, സ​ദാ​ന​ന്ദ ഗൗ​ഡ എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്താ​ണ്. വി.​മു​ര​ളീ​ധ​ര​ൻ അ​ട​ക്കം 24 സ​ഹ​മ​ന്ത്രി​മാ​രാ​ണു​ള്ള​ത്. ഇ​വ​രി​ൽ ഒ​ൻ​പ​ത് പേ​ർ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ശ്ര​മി​ച്ചാ​ണ് മോ​ദി മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 23 സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കി. ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യ​മു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​ണ്. ഇ​വി​ടെ​നി​ന്ന് എ​ട്ട് പേ​രാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ.‌ 24 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രി​ൽ മൂ​ന്നു വ​നി​ത​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. സ്മൃ​തി ഇ​റാ​നി, നി​ർ​മ​ല സീ​താ​രാ​മ​ൻ, ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ എ​ന്നി​വ​രാ​ണ് വ​നി​ത കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ. ക​ഴി​ഞ്ഞ മോ​ദി സ​ർ​ക്കാ​രി​ൽ ഏ​ഴ് വ​നി​ത കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

രണ്ടാം മോദി മന്ത്രിസഭയിൽ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്.

മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവവിഭവശേഷി മന്ത്രിയാകും.

കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (34 minutes ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (40 minutes ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (47 minutes ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (2 hours ago)

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം  (2 hours ago)

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു  (3 hours ago)

വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (8 hours ago)

'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ  (8 hours ago)

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ര  (8 hours ago)

രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരും ; മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യം  (9 hours ago)

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (9 hours ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 hours ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (10 hours ago)

Malayali Vartha Recommends