സോണിയ ഗാന്ധി സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ; സോണിയയുടെ പേര് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിർദ്ദേശിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തയാറായതിനു പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസം കാക്കണമെന്ന് സോണിയ കോൺഗ്രസ് എം.പിമാരോട് ആവശ്യപ്പെട്ടു. മെയ് 25-ന് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ ഗാന്ധി ഒഴിയുന്നു എന്ന വാർത്തകൾക്കിടെയാണ് സോണിയ ഗാന്ധിയെ സംയുക്ത പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. ഇതിനിടെ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കാണാൻ കേരളത്തിൽ നിന്നുള്ള എംപിമാർ സമയം ചോദിച്ചിട്ടുണ്ട്. ഇരുവരേയും കാണാൻ അവസരം കിട്ടിയാൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാനാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ തീരുമാനം.
https://www.facebook.com/Malayalivartha

























