തേജസ്വി സൂര്യ .. മോദിയുടെ വാത്സല്യം നേടിയെടുത്ത യുവ നേതാവ്

ബംഗളൂരുവിലെ ഏറ്റവും ജനകീയനായ യുവ നേതാവ് ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ തേജസ്വി സൂര്യ. ബെംഗളൂരു ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ അദ്ദേഹം ബിജെപിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് 3, 24, 940 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയക്കൊടി പാറിച്ചത് .അന്തരിച്ച മുന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിന്റെ ശിഷ്യന്‍ കൂടിയാണ് 28 കാരനായ തേജസ്വി സൂര്യ.
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു തേജസ്വി എബിവിപിയുടെ പ്രവർത്തകനും ഭാരതീയ ജനത യുവ മോർച്ചയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.
നരേന്ദ്രമോദിക്ക് വളരെ പ്രിയപ്പെട്ടവനാണ് ഈ ചെറുപ്പക്കാരൻ .ശക്തമായ ഹിന്ദുത്വ നയങ്ങളുടെ പേരിലാണ് തേജസ്വി സൂര്യ ശ്രദ്ധിക്കപ്പെടുന്നത്.
കര്‍ഷകരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ വിഷയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിജെപിക്ക് വേണ്ടി നിരവധി കേസുകള്‍ അദ്ദേഹം ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതാണ് അദ്ദേഹം ബിജെപിയുമായി അടുക്കാനുള്ള കാരണം.
സുപ്രധാന ദേശീയ പ്രാദേശിക ദിനപത്രങ്ങളിലെ കോളമിസ്റ്റാണ് സൂര്യ. മികച്ച പ്രാസംഗികനുമാണ് അദ്ദേഹം. യൂണിവേഴ്‌സിറ്റികളിലും മറ്റ് ഇന്ത്യന്‍ നാഗരികതയെ കുറിച്ചുള്ള തേജസ്വി സൂര്യയുടെ പ്രഭാഷണങ്ങള്‍ വളരെ പ്രശസ്തമാണ്.
രാഷ്ട്രീയം, ചരിത്രം, ഇന്ത്യന്‍ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും തേജസ്വി ഉന്നയിക്കുന്ന വിഷയങ്ങള്‍. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളാണ് ബിജെപിയിലേക്ക് തേജസ്വിയുടെ വരവിന് കാരണമായത്. ബിജെപിയുടെ പോളിസി മേക്കിംഗില്‍ അദ്ദേഹം വലിയ പങ്കുണ്ടാവുമെന്നും സൂചനയുണ്ട്.
ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ച "Young Political Leaders Visit to UK" എന്ന പരിപാടിയിൽ ഭാരതത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്തു.
2 014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് തേജസ്വി. പൊതുപരിപാടികളുടെ സംഘാടനം നേരിട്ട് ഏറ്റെടുത്തിരുന്നു അദ്ദേഹം. ഇത് മോദിക്ക് ഏറെ സഹായകരമായിരുന്നു.
നൂറിലധികം പൊതുപരിപാടികളില്‍ തേജസ്വി പങ്കെടുത്തിരുന്നു. യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് സാമൂഹി-സാമ്പത്തിക ഗ്രൂപ്പുകളുടെ യോഗത്തിലും തേജസ്വി പങ്കെടുത്തിരുന്നു. 2010ല്‍ മുന്‍ ഉപ പ്രധാനമന്ത്രി എല്‍കെ അദ്വാനിക്കായി കള്ളപണത്തിനെതിരെ ജന്‍ ചേതനാ യാത്രയും തേജസ്വി നടത്തിയിരുന്നു
നിലവില്‍ ബിജെപിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് തേജസ്വി സൂര്യ. ഈ നേട്ടം കുറഞ്ഞ പ്രായത്തില്‍ നേടുന്ന നേതാവാണ് 28കാരനായ സൂര്യ. 2018ല്‍ കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീമിന്റെ രൂപീകരണമാണ് അദ്ദേഹത്തെ ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.
1990 നവമ്പർ 16 ന് ബ്രാഹ്മണ കുടുംബത്തിൽ ജനനം ..അച്ഛൻ ഡോ : എൽ എ സൂര്യ നാരായണൻ എക്സൈസ് വകുപ്പിൽ ജോയിന്റ് കമ്മീഷണർ ആയിരുന്നു. 'അമ്മ രമ.
ബെഗളൂരു സൗത്തിൽ ഉൽപ്പെടുന്ന ബസവനഗുഡി മണ്ഡലത്തിലെ ബിജെപി എംഎൽഎ ആണ് തേജസ്വി സൂര്യയുടെ അമ്മാവൻ രവി സുബ്രഹ്മണ്യ.
കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം ചിത്രകലയിലും പ്രാവീണ്യമുണ്ടായിരുന്നു സൂര്യക്ക് .. ഒൻപതു വയസ്സുള്ളപ്പോൾ താൻ വരച്ച 17 ചിത്രങ്ങൾ 1220 രൂപക്ക് വിറ്റ് ആ പണം കാർഗിൽ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.
2001 ൽ നാഷണൽബാലശ്രീ പുരസ്ക്കാരം ലഭിച്ചു. ബാംഗ്ലൂർ ലോ കോളേജിൽ നിന്ന് നിയമബിരുദം എടുത്തു
https://www.facebook.com/Malayalivartha


























