Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ഇന്ദിരാ​ഗാന്ധിയ്ക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ബി ജെ പി യിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ നിർമല സീതാരാമനെക്കുറിച്ച് കൂടുതലറിയാം ..

02 JUNE 2019 01:01 PM IST
മലയാളി വാര്‍ത്ത

നിര്‍മ്മല സീതാരാമന്‍.....സെയിൽസ് ഗേളിൽനിന്നും ഇന്ത്യയുടെ ഖജനാവ് സൂക്ഷിപ്പുകാരിയിലേക്കുള്ള  വളർച്ചയിൽ തെളിഞ്ഞത് സമർപ്പണബോധവും  കഠിനാധ്വാനവും ...

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ബി ജെ പി യിലെ ശക്തമായ  സ്ത്രീ സാന്നിധ്യമായ നിർമല സീതാരാമനെക്കുറിച്ച് കൂടുതലറിയാം ..

രാഷ്ട്രീയ പാരമ്പര്യം തെല്ലുമില്ലാത്ത സാധാരണ തമിഴ് കുടുംബത്തിൽ   1959 ഓഗസ്റ്റ് 18ന് ജനിച്ചു. സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നും 1980ൽ ബിരുദം..ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും  ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദവും എം.ഫില്ലും...

രാഷ്ട്രീയ വിമർശകനായ ഡോ. പറക്കല പ്രഭാകറിനെ വിവാഹം ചെയ്തു ലണ്ടനിലേക്ക് പോയി. അവിടെ സെയിൽസ് ഗേളായും ജോലി ചെയ്തു. യു കെ അഗ്രിക്കൾച്ചറൽ എൻജിനീയേഴ്സിന്റെ അസിസ്റ്റന്റ് ഇക്കണോമിസ്റ്റ് രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസില്‍ സീനിയര്‍ മാനേജരായും ബി.ബി.സി. വേള്‍ഡിലും ജോലിചെയ്തു..


 1991 ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്നു. ഹൈദരാബാദിൽ ഒരു സ്‌കൂൾ സ്ഥാപിച്ചു ..ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു . കരിയർ ഗ്രാഫിൽ ഒരിക്കൽ പോലും താഴ്ചകളുണ്ടായില്ല. 


2003 മുതൽ  2005 വരെ നാഷണൽ വിമൻസ് കമ്മീഷനിൽ അംഗം ..പിന്നീട് 2006 ൽ ബി ജെ പിയിൽ അംഗമായി 2010 ൽ ബി ജെ പി യുടെ ദേശീയ  വക്താവ് എന്ന നിലയിലേക്കുയർന്നു. 2014 ലെ   ഇലക്ഷനിൽ സീറ്റ് കിട്ടിയില്ലെങ്കിലും  കർണാടകത്തിൽനിന്നും രാജ്യസഭംഗമായി പാർലമെന്റിൽ എത്തി. 


2014 മേയ് 26ന് മോദി മന്ത്രിസഭയിൽ അംഗമായ നിർമ്മല സീതാരാമൻ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം‌, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു.


2017 മുതൽ പ്രതിരോധവകുപ്പിന്റെ തലപ്പത്ത് ..ബാലക്കോട് ആക്രമണം , റാഫേൽ ഇടപാട് എന്നിവയ്ക്ക് കീറി മുറിച്ചു തന്റെ തനതായ ശൈലിയിൽ മറുപടി പറഞ്ഞു .ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിർമ്മല സീതാരാമൻ

ഒരുപക്ഷെ   ബാലക്കോട് ആക്രമണം , റാഫേൽ ഇടപാട് എന്നിവയിൽ നിർമലാ സീതാരാമൻ കൈക്കൊണ്ട കരുത്തുറ്റ  നിലപാടുകൾ തന്നെയാകാം മോദി കണക്കിലെടുത്തത് . ഓഖി ദുരന്തമുണ്ടായ കടൽ തീരത്തും സജീവ സാന്നിധ്യമായിരുന്നു നിർമല സീതാരാമൻ 

സുഷമ സ്വരാജിന് ശേഷം ബി ജെ പി മന്ത്രി സഭയിൽ ചുവടുറപ്പിക്കുന്ന ശക്തമായ സ്ത്രീ സാന്നിധ്യമാണ് നിർമല സീതാരാമൻ .  ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 

നിർമ്മല സീതാരാമനും ഭർത്താവും ഒരു മകളും അടങ്ങുന്ന കുടുംബം ഇപ്പോൾ ഹൈദരാബാദിലാണ് താമസം. കുടുംബത്തോടൊപ്പമുള്ള യാത്രകൾ, ട്രെക്കിംഗ്, പാചകം, സംഗീതം തുടങ്ങിയവയാണ് ഇന്ത്യയുടെ ഈ ധനകാര്യമന്ത്രിയുടെ മറ്റ് വിനോദങ്ങൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (18 minutes ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (45 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (7 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (9 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (10 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 hours ago)

Malayali Vartha Recommends