മോദി മന്ത്രിസഭയി ൽ 51 കോടീശ്വരന്‍മാര്‍; ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദൽ ; രണ്ടു കോടി രൂപയുടെ ആസ്‌തിയോടുകൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ നാല്‍പ്പത്തിയാറാമത്

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്‍മാര്‍. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദലാണ് മോദി മന്ത്രിസഭയിൽ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. പഞ്ചാബിലെ ബദിണ്ഡയില്‍നിന്നുള്ള എംപിയായ ഹര്‍സ്രിമതിന് 217 കോടിയുടെ ആസ്തിയുണ്ട്. മറ്റ് മന്ത്രിമാര്‍ക്കൊക്കെ 100 കോടിയില്‍ താഴെയാണ് ആസ്തി. 95 കോടി രൂപ ആസ്തിയിൽ രാജ്യസഭാംഗമായ പിയൂഷ് ഗോയലാണ് രണ്ടാം സ്ഥാനത്ത്. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഗുരുഗ്രാമില്‍നിന്ന് ജനവിധിതേടിയ റാവു ഇന്ദ്രജിത് സിംഗിന് ആകെ 42 കോടിയുടെ ആസ്തിയുണ്ട്. ഇദ്ദേഹത്തിനു പിന്നിലായി അമിത് ഷായുടെ ആസ്തി 40 കോടിയാണ്. രണ്ടു കോടി രൂപയുടെ ആസ്‌തിയോടുകൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ നാല്‍പ്പത്തിയാറാമതാണ്.
പ്രധാനമന്ത്രിയേക്കാള്‍ ആസ്തി കുറവുള്ളത് 10 മന്ത്രിമാര്‍ക്കാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നുള്ള സഞ്ജീവ് കുമാര്‍ ബല്യാന്‍, അരുണാചലില്‍നിന്നുള്ള കിരണ്‍ റിജിജുവിനും ഒരു കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സാധ്വി നിരഞ്ജന്‍ ജ്യോതിക്കും ഒരു കോടി രൂപയുടെ ആസ്തിയുണ്ട്. ഒഡീഷയില്‍നിന്നുമുള്ള പ്രതാപ് ചന്ദ്ര സാരംഗിയാണ് മന്ത്രിമാരില്‍ ആസ്തി ഏറ്റവും കുറവുള്ളത്. ഇദ്ദേഹത്തിന് 13 ലക്ഷം രൂപയുടെ ആസ്തിയാണ് ഉള്ളത്.
ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ ശരാശരി പ്രായം 60 ആണ്. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്‍റ് അരുനാഗ് ഠാക്കൂറാണ്.
മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു. ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്കും 48 വയസുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാനാണ് പ്രായത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 73 വയസാണ് അദ്ദേഹത്തിന്‍റെ പ്രായം. 71 വയസുമായി തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരമേറ്റെടുത്ത സർക്കാരിൽ 57 മന്ത്രിമാർ. മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ഉൾപ്പെടെ 24 പേരാണ് കാബിനറ്റ് മന്ത്രിമാർ. മോദി മന്ത്രിസഭയിൽ രാജ്നാഥ് സിംഗാണ് രണ്ടാമൻ. അമിത് ഷാ മൂന്നാമനും നിതിൻ ഗഡ്കരി, സദാനന്ദ ഗൗഡ എന്നിവർ നാലും അഞ്ചും സ്ഥാനത്താണ്. വി.മുരളീധരൻ അടക്കം 24 സഹമന്ത്രിമാരാണുള്ളത്. ഇവരിൽ ഒൻപത് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്. എല്ലാ സംസ്ഥാനങ്ങൾക്കും പരമാവധി പ്രാതിനിധ്യം നൽകാൻ ശ്രമിച്ചാണ് മോദി മന്ത്രിമാരെ തെരഞ്ഞെടുത്തത്. 23 സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകി. ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ളത് മഹാരാഷ്ട്രയ്ക്കാണ്. ഇവിടെനിന്ന് എട്ട് പേരാണ് കേന്ദ്രമന്ത്രിമാർ. 24 കാബിനറ്റ് മന്ത്രിമാരിൽ മൂന്നു വനിതകൾ മാത്രമാണുള്ളത്. സ്മൃതി ഇറാനി, നിർമല സീതാരാമൻ, ഹർസിമ്രത് കൗർ ബാദൽ എന്നിവരാണ് വനിത കാബിനറ്റ് മന്ത്രിമാർ. കഴിഞ്ഞ മോദി സർക്കാരിൽ ഏഴ് വനിത കാബിനറ്റ് മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
രണ്ടാം മോദി മന്ത്രിസഭയിൽ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്.
മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവവിഭവശേഷി മന്ത്രിയാകും.
കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.
https://www.facebook.com/Malayalivartha


























