ഡൽഹിയിൽ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടിത്തം; 50 ഓളം കാറുകൾ കത്തിനശിച്ചു

ഡൽഹിയിൽ പോലീസ് ഡംപിംഗ് യാർഡിലുണ്ടായ വൻ തീപിടിത്തത്തിൽ 50 ഓളം കാറുകൾ കത്തിനശിച്ചു. ശനിയാഴ്ച വൈകുന്നേരം സാഗർപുർ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡംപിംഗ് യാർഡിലാണ് സംഭവമുണ്ടായത്.
ആളപായമുണ്ടായതായി റിപ്പോർട്ടില്ല. അഗ്നിശമനസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. അതേസമയം തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























