ഭക്ഷണശാലയിലുണ്ടായ ചെറിയ സംഘർഷം പതിയെ വലുതായി; സൈനികരെ ക്രൂര മർദ്ദനത്തിനിരയാക്കി ജനക്കൂട്ടം; ഏഴ് പേർ പിടിയിൽ

ഉത്തർപ്രദേശിലെ ഭക്ഷണശാലയിൽ സൈനികർക്ക് ആൾക്കൂട്ടത്തിന്റെ ക്രൂരമർദ്ദനം. ബാഗ്പട്ടിലുള്ള ഒരു ഭക്ഷണശാലയിലാണ് സംഭവം നടന്നത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ബാഗ്പട്ടിലുള്ള ഭക്ഷണശാലയിൽ ആഹാരം കഴിക്കാൻ വന്നതായിരുന്നു സൈനികർ. ഇവിടെ വച്ച് ഒരാളുമായി അവർ തർക്കത്തിലേർപ്പെട്ടു. ഇത് ചെറിയ തോതില്‍ സംഘര്‍ഷമായപ്പോള്‍ ഭക്ഷണശാല ജീവനക്കാർ അടക്കമുള്ളവര്‍ ഇടപെടുകയും സൈനികരെ പുറത്തേക്ക് കൊണ്ടുവന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സർക്കിൾ ഓഫീസർ രാംനന്ദ് കുഷ്വാഹ പറഞ്ഞു. ഒരു സൈനികൻ മർദ്ദനം തടയാൻ ശ്രമിക്കുന്നതും മറ്റേയാളുടെ ദേഹം മുറിഞ്ഞ് രക്തം വരുന്നതും വീഡിയോയിൽ കാണാം.
ആക്രമണം തടയാൻ ശ്രമിച്ച സൈനികനെയും ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സൈനികരെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായും തുടർ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























