നിർണ്ണായക സമയങ്ങളിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാവ് എന്ന ദുഷ്പേര് രാഹുലിനുണ്ട്.. പക്ഷെ പതുങ്ങിയത് ഒളിക്കാനല്ല ...വീര്യം കൂട്ടാനാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള തിരിച്ചുവരവിന് രാഹുൽ ഒരുങ്ങിക്കഴിഞ്ഞു

പാകപ്പിഴകൾ പരിശോധിച്ച റിപ്പോർട്ട് അഞ്ച് ദിവസത്തിനകം വേണം , കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍..എല്ലാം രാഹുലിന്റെ നിര്‍ദേശ പ്രകാരം
നിർണ്ണായക സമയങ്ങളിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാവ് എന്ന ദുഷ്പേര് രാഹുലിനുണ്ട്.. പക്ഷെ പതുങ്ങിയത് ഒളിക്കാനല്ല ...വീര്യം കൂട്ടാനാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള തിരിച്ചുവരവിന് രാഹുൽ ഒരുങ്ങിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് .
കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത് രാഹുലിന്റെ രാജിയെ കുറിച്ചുള്ള വാർത്തകളാണ് ..
എന്നാല്‍ ഏറ്റവും പുതിയ വിവരം രാഹുലിന്റെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇടപെടലുകള്‍ താഴെ തട്ടില്‍ പാര്‍ട്ടി നടത്തുന്നുവെന്നാണ്. കോണ്‍ഗ്രസിന് എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് പരിശോധിക്കുകയാണ് രാഹുല്‍ ഗാന്ധി. അഴിച്ചുപണി ഏറ്റവും താഴെത്തട്ടുമുതൽ മുകളിലേയ്ക്ക് പ്രതീക്ഷിക്കാമെന്ന് സാരം
ഇതിന്റെ മുന്നോടിയായി എല്ലാ സ്ഥാനാര്‍ഥികളോടും ബൂത്തു തലത്തിലുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. . തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോറം 20 ജൂണ്‍ ഏഴിനകം ദില്ലിയില്‍ എത്തിക്കാനാണ് നിര്‍ദേശം. പാളിച്ചകള്‍ പരിശോധിച്ച ശേഷം പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എവിടെയാണ് പിഴവ് സംഭവിച്ചത് എന്നും എന്ത് കൊണ്ട് സംഭവിച്ചു എന്നും കൃത്യമായി മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഓരോ ബൂത്തിലെയും പ്രശനങ്ങൾ വേർതിരിച്ചു പഠിക്കാനായി ബൂത്ത് തലത്തിലെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. . കണക്കുകൂട്ടലുകള്‍ പൂര്‍ണമായും തെറ്റിക്കുന്ന ഫലമാണ് ലോക്സഭാതെരഞ്ഞെടുപ്പിൽ കണ്ടത് . വോട്ടിങ് മെഷീനില്‍ കളികള്‍ നടന്നോ എന്നുൾപ്പടെയുള്ള വിശദമായ അന്വേഷണമാണ് രാഹുൽ ഉദ്ദേശിക്കുന്നത്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോറം 20 ദില്ലിയിലെ ആസ്ഥാനത്തെത്തിക്കണമെന്നാണ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. ബൂത്ത് തലത്തിലുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫോറം 20.
ഇതോടെ എല്ലാ സ്ഥാനാര്‍ഥികളും രേഖകള്‍ തയ്യാറാക്കി വരികയാണ്. നേതാക്കളുടെ മേല്‍നോട്ടത്തില്‍ ജൂണ്‍ ഏഴിനകം ദില്ലിയില്‍ രേഖകള്‍ എത്തണമെന്നാണ് സ്ഥാനാര്‍ഥികള്‍ക്ക് രാഹുൽ നല്‍കിയിരിക്കുന്ന കർശന നിര്‍ദേശം. എല്ലാ ബൂത്തിലെയും രേഖകള്‍ ദില്ലിയില്‍ മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കും.
നേരത്തെയുള്ള വോട്ടിങ് ട്രെന്‍ഡും പ്രതീക്ഷകളും ഒടുവില്‍ വന്ന ഫലവും താരതമ്യം ചെയ്യും.
പ്രാദേശിക തലത്തില്‍ നേതാക്കളില്‍ വീഴ്ച സംഭവിച്ചോ , മണ്ഡലത്തിലെ അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടോ എന്ന് പരിശോധിക്കാനും പദ്ധതിയുണ്ട്.അതിന്റെ അടിസ്ഥാനത്തിൽ വേണ്ടി വന്നാൽ നേതാക്കളെ മാറ്റാനും ഇടയുണ്ട്.
കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍ വോട്ട് കുറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ വോട്ട് ആര്‍ക്കാണ് ലഭിച്ചത്.
അതിന് കാരണം. വോട്ടെടുപ്പിന് മുമ്പുണ്ടായ സാഹചര്യം. അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പാര്‍ട്ടി മണ്ഡലങ്ങള്‍ തിരിച്ച് പരിശോധിക്കും.ഇവയുടെ അടിസ്ഥാനത്തിൽ സമൂലമായ മാറ്റമാണ് കൊണ്ഗ്രെസ്സ് പാർട്ടിയിൽ ഇനി ഉണ്ടാകാൻ പോകുന്നത്
https://www.facebook.com/Malayalivartha


























