അച്ഛന്‍ മകനെ കെട്ടിത്തൂക്കി, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നത് മകള്‍!

ബെംഗളൂരുവിലെ വിഭൂതിപൂരില്‍ മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിത്തൂക്കുന്നതിന്റെ ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
45 വയസുള്ള സുരേഷ് ബാബുവാണ് 12 വയസുകാരന്‍ മകന്‍ വരുണിനെ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭാര്യ തറയില്‍ കിടക്കുന്നതും വിഡിയോയില്‍ കാണാം.
ഒരു ചെറിയ മേശയില്‍ കയറി നില്‍ക്കുന്ന സുരേഷ് ബാബു കുട്ടിയുടെ കഴുത്തില്‍ കിടക്കവിരി ചുറ്റി മുറുക്കി ഫാനില്‍ കെട്ടുന്നതാണ് വിഡിയോ. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടക്കെണിയില്‍ അകപ്പെട്ട കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
എല്ലാവരെയും കൊന്നശേഷം സ്വയം ജീവനൊടുക്കാനായിരുന്നു ബാബുവിന്റെ തീരുമാനം. എന്നാല്‍ ഭയപ്പെട്ട മകള്‍ അലാം അടിച്ചതിനാല്‍ അയല്‍വാസികള്‍ ഓടിക്കൂടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























