മദ്യ ലഹരിയില്‍ പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു

ജലന്ധറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു. ഞായറാഴ്ചയാണ് മദ്യലഹരിയിലായിരുന്ന പ്രതി 11 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പോലീസ് എത്തുമ്പോള്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരുക്ക് പറ്റിയ അവസ്ഥയിലായിരുന്നു 39-കാരനായ പ്രതി. ഇയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
നേപാള്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് മദ്യപിച്ച് ലക്ക് കെട്ട് പ്രതി അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. പെണ്‍കുട്ടി നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചകിടക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. ഈ സമയവും പ്രതി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നാട്ടുകാര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥ അതിദാരുണമായിരുന്നെന്നും പ്രതി മദ്യ ലഹരിയിലാണ് കുറ്റം ചെയ്തതെന്നും പോലീസ് പറഞ്ഞു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ അവശനായ നിലയിലായിരുന്നു യുവാവിനെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയും പ്രതിയുമായി പോലീസ് ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും വഴിമധ്യേ യുവാവ് മരിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് എത്തി പ്രതിയായ യുവാവിന് കുടിക്കാന്‍ വെള്ളം നല്‍കുന്നതും മറ്റും വീഡിയോയിലുണ്ട്. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജലന്ധറില്‍ ഇയാള്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നെന്നും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























