കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനിടെ സംഘർഷം; ബിജെപി എംഎല്‍എ എന്‍സിപി പ്രവര്‍ത്തകയായ സ്ത്രീയെ റോഡിലിട്ട് മര്‍ദ്ദിച്ചു

കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ ബിജെപി എംഎല്‍എ റോഡിലിട്ട് മര്‍ദ്ദിച്ചു. നരോദയില്‍ ഞായറാഴ്ചയാണ് സംഭവം. ബല്‍റാം തവനിയാണ് എന്‍സിപി പ്രവര്‍ത്തകയായ നീതു തേജ്‌വനിയെ തൊഴിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തത്. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നതിങ്ങനെ...
കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനാണ് ബല്‍റാമിനെ കാണാനെത്തിയത്. എന്നാല്‍ ഒന്നും പറയാതെ എംഎല്‍എ മര്‍ദിക്കാന്‍ തുടങ്ങി. രക്ഷിക്കാനെത്തിയ ഭര്‍ത്താവിനെയും ബല്‍റാമിന്റെ അനുയായികള്‍ വടിയെടുത്ത് മര്‍ദിച്ചു.
കൂടെ സമരം ചെയ്യാനെത്തിയ സ്ത്രീകളേയും മര്‍ദിച്ചു. ഓഫിസിലെത്തിയ സ്ത്രീ, തന്നെയാണ് ആദ്യം ആക്രമിച്ചതെന്ന് ബല്‍റാം പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായാണ് സ്ത്രീയെ മര്‍ദിക്കേണ്ടി വന്നത്. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും എംഎല്‍എ പറഞ്ഞു.
https://www.facebook.com/Malayalivartha


























