മുംബൈയിൽ എയർഹോസ്റ്റസിനെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാൽത്സംഗത്തിനിരയാക്കി

മുംബൈയിലെ അന്ധേരിയിൽ 25കാരിയായ എയർഹോസ്റ്റസിനെ കൂട്ടബലാൽത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ബലാൽത്സംഗം ചെയ്തത്.
ഗോനി നഗറിൽ യുവതിയുടെ സുഹൃത്ത് സ്വപ്നിൽ ബദോദിയ താമസിക്കുന്ന ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇയാളും എയർലൈൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കുറ്റം സമ്മതിച്ചെങ്കിലും തന്‍റെ സുഹൃത്തിന് പങ്കില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























