ഇന്ത്യയിലെ മുസ്ലിംങ്ങള്‍ പാകിസ്ഥാനിലെ ഷിയാകളെക്കാള്‍ സുരക്ഷിതരെന്ന് ദലൈലാമ, സ്വാതന്ത്രം എന്തെന്ന് അറിഞ്ഞത് ഇന്ത്യയില്‍

ലോകം മാറുകയാണ്. ചിന്തകളിലും പ്രവര്‍ത്തികളിലും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് യുവാക്കളുടേതാണ്. അവരുടെ ചിന്തയുടെയും പ്രവര്‍ത്തിയുടേയും ഫലമായിരിക്കും ലോകത്തിന്റെ സമാധാനം. ലോക സമാധാനത്തിന് വേണ്ടി പ്രര്‍ത്തിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എന്നാല്‍, ഈ നൂറ്റാണ്ടിനെ സംവാദത്തിന്റേതാക്കി മാറ്റിയാല്‍ സമാധാനത്തിന്റെ നൂറ്റാണ്ടായി മാറും. തന്റെ ജീവിതകാലത്ത് അത് കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, അതിനായുള്ള ശ്രമം തുടങ്ങണം. 30 വയസിനു താഴെയുള്ളവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തലമുറ. മനസ്സും കാഴ്ചപ്പാടും ബുദ്ധിയും ഉപയോഗിച്ച് അവര്‍ അക്രമത്തിന് തടയിടണം. ആണവായുധങ്ങള്‍ക്ക് പൂര്‍ണനിരോധനം വേണമെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു.\'ലോകസമാധാനത്തിന് മാനുഷികമായ സമീപനം\' എന്ന വിഷയത്തില്‍ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ, സാമ്പത്തിക പ്രമാണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താന്‍ ഇപ്പോഴും ഒരു മാര്‍ക്‌സിസ്റ്റാണെങ്കിലും പല മാര്‍ക്‌സിസ്റ്റ് നേതാക്കളും മുതലാളിത്ത ചിന്താഗതിക്കാരായി മാറിയെന്ന് ദലൈലാമ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടു വരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുല്യമായി പങ്കുവയ്ക്കുകയെന്ന മാര്‍ക്‌സിസ്റ്റ് ആശയമാണ് തന്നെ അതില്‍ ആകൃഷ്ടനാക്കിയതെന്നും ലാമ പറഞ്ഞു. ചില മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ കാഴ്ചപ്പാടും ചിന്തയും മുതലാളിത്ത ചിന്താഗതിയെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ലായിരുന്നു പ്രഭാഷണം.
ഇന്ത്യയില്‍ താഴ്ന്ന ജാതിക്കാരോടും സ്ത്രീകളോടുള്ള സമീപനത്തിലെ വിവേചനമാണ് സമാധാനത്തിന് തടസ്സമാവുന്നത്. എന്നാല്‍, ഇന്ത്യയിലെ മുസ്‌ളിങ്ങള്‍ പാകിസ്ഥാനിലെ ഷിയാകളെക്കാള്‍ സുരക്ഷിതരാണ്.
കഴിഞ്ഞ നൂറ്റാണ്ട് അക്രമങ്ങളുടേതായിരുന്നു. ടിബറ്റിന്റെ സ്വാതന്ത്ര്യം നഷ്ടമാവുമ്പോള്‍ തനിക്ക് പതിനാറ് വയസാണ് പ്രായം. രാജ്യം നഷ്ടമായതോടെ ഒരു ലക്ഷത്തോളം അനുയായികളുമായി ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇവിടെ പല മതങ്ങളിലും വിശ്വസിക്കുന്ന നിരവധി ആളുകളെയും ആചാരങ്ങള്‍ പിന്തുടരുന്ന നേതാക്കളെയും കണ്ടുമുട്ടി. അവര്‍ക്കെല്ലാം സ്വാതന്ത്ര്യമുള്ള ഇന്ത്യയില്‍ താനും പൂര്‍ണസ്വാതന്ത്ര്യം അനുഭവിച്ചു. അതാണ് \'പ്രവാസത്തിലെ സ്വാതന്ത്ര്യം\' എന്ന് തന്റെ പുസ്തകത്തിന് പേരിടാന്‍ പ്രേരിപ്പിച്ചതെന്നും ലാമ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























