ഡല്‍ഹിയില്‍ പള്ളിക്കു നേരെ ആക്രമണം: പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു

ഡല്‍ഹിയില്‍ വീണ്ടും പള്ളിക്കുനേരെ ആക്രണം. ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള വികാസ്പുരി ഔര്‍ ലേഡി ഓഫ് ഗ്രേസസ് എന്ന പള്ളിയിലാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. പള്ളിയുടെ കോമ്പൗണ്ടില്‍ കയറിയ ആക്രമി ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും പള്ളിക്കു പുറത്തുണ്ടായിരുന്ന ഗ്രോട്ടോ പൂര്‍ണമായും നശിപ്പിക്കുകയുമായിരുന്നു. ഗ്രോട്ടോയിലുണ്ടായിരുന്ന മാതാവിന്റെ രൂപം പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പള്ളിക്കുള്ളില്‍ കയറാന്‍ ആക്രമിക്കു കഴിഞ്ഞിട്ടില്ല. സംഭവം പള്ളിയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇന്നു രാവിലെ പള്ളി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമി ഒരാള്‍ മാത്രമാണോ അതോ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അറിയിച്ചു. സ്ഥലത്ത് വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ട്. ഉന്നത പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























