പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. ഹൂഗ്ലി ജില്ലയിലാണ് സംഭവം. മനോരഞ്ജന്‍ പത്രയെന്ന പ്രവര്‍ത്തകനാണ്. തൃണമൂല്‍ ഓഫീസിനു മുന്നില്‍ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ വാഹനങ്ങളിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടാകുന്ന വ്യാപക സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പോലീസ് നിഗമനം
https://www.facebook.com/Malayalivartha


























